test del 4 copy of del 3

അജിത് ഡോവൽ സൗദിയിൽ; ഹോർമുസ് ആശങ്കകൾക്കിടെ സൗദി മന്ത്രിമാരുമായി കൂടിക്കാഴ്ച, ലക്ഷ്യമെന്ത്?


സൗദി അറേബ്യയിലെത്തിയ ഇന്ത്യയുടെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഊർജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ഊർജോൽപന്ന വിതരണ പങ്കാളികളിലൊന്നാണ് സൗദി അറേബ്യ.തുടർന്ന്, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഹോർമുസ് പ്രതിസന്ധിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം യുഎഇ സന്ദർശിച്ചിരുന്നു; കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറും.


Source link

Back to top button