test del 4 copy of del 3

മെഡിസെപ്: മകന്റെ ചികിത്സയ്ക്കായി 8.27 ലക്ഷം രൂപ ചെലവിട്ടയാൾക്ക് അനുവദിച്ചത് 10,000 രൂപ! ക്ലെയിമുകൾ തള്ളി കമ്പനി


തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പാക്കിയ രണ്ടാംഘട്ട മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ പരാതിപ്രളയം. ആശുപത്രികൾ അമിതമായി തുക ഇൗടാക്കുന്നു, മുൻകൂട്ടി പണം വാങ്ങിയ ശേഷം മാത്രം ചികിത്സ ലഭ്യമാക്കുന്നു, ക്ലെയിമുകൾ പ്രത്യേക കാരണങ്ങളില്ലാതെ ഇൻഷുറൻസ് കമ്പനി തള്ളുന്നു തുടങ്ങിയവയാണു പ്രധാന പരാതികൾ.ആദ്യഘട്ട മെഡിസെപ് പദ്ധതിയെക്കുറിച്ചു വ്യാപക പരാതി ഉയർന്നതിനെത്തുടർ‌ന്ന് പ്രീമിയം തുക കൂട്ടി ഈ വർ‌ഷം ഫെബ്രുവരി 1 മുതലാണ് മെഡിസെപ് 2.0 നടപ്പാക്കിയത്.∙ ഓരോ ചികിത്സയ്ക്കുമുള്ള നിശ്ചിതതുക അംഗീകരിച്ച് ആശുപത്രികൾ സർക്കാരുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെക്കാൾ ഉയർന്ന തുകയ്ക്കാണു ചികിത്സ കഴിയുമ്പോൾ ബിൽ ചെയ്യുന്നത്. കരാർ പ്രകാരമുള്ള തുക മെഡിസെപ്പിൽനിന്നും ബാക്കി തുക രോഗിയിൽനിന്നും ഇൗടാക്കുന്നു. ബിൽ തുകയിൽ പലപ്പോഴും ഇൻഷുറൻസ് കമ്പനി അംഗീകരിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രമാണ്.


Source link

Back to top button