test del 4 copy of del 3

‘ഇന്ദിരയെ അപമാനിച്ചാലും ഇറങ്ങിപ്പോകരുത്’; മണ്ഡല പുനർനിർണയ നീക്കം പരാജയപ്പെടുത്തിയത് പ്രതിപക്ഷത്തിന്റെ തന്ത്രപരമായ ജാഗ്രത


ന്യൂഡൽഹി ∙ വനിതാസംവരണത്തെ മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടാനുള്ള കേന്ദ്രനീക്കത്തെ ചെറുക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം സ്വീകരിച്ചതു തന്ത്രപരമായ നീക്കം. ഇന്ദിരാഗാന്ധിയെയോ രാജീവ് ഗാന്ധിയെയോ അടക്കം അപമാനിച്ചാലും അതിൽ പ്രകോപിതരായി ഇറങ്ങിപ്പോകാതെ സഭയിൽ തുടരാൻ പ്രതിപക്ഷ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ‍ഗെയുടെ നിർദേശമുണ്ടായിരുന്നെന്നാണു വിവരം.അതേസമയം, പ്രതിപക്ഷം സർക്കാരിന് സംയുക്തമായി കത്തു നൽകും. സാമൂഹിക നീതി അടക്കം നിലപാടുകളും കത്തിന്റെ ഭാഗമാക്കുമെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. മണ്ഡല പുനർനിർണയ നീക്കത്തിന്റെ അപകടം പൊതുജനത്തെ ബോധ്യപ്പെടുത്താനുള്ള തുടർ നടപടികൾ പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചു തയാറാക്കാനാണ് കോൺഗ്രസ് തീരുമാനം. തുടർനീക്കങ്ങളുടെ ഭാഗമാണ് കോൺഗ്രസിന്റെ പ്രധാന വനിതാമുഖമായ പ്രിയങ്ക ഗാന്ധിയെ തന്നെ രംഗത്തിറക്കിയതും പ്രതിപക്ഷ വിജയത്തെക്കുറിച്ചു സംസാരിച്ചതും.


Source link

Back to top button