CINEMA

സ്വർണവും വെള്ളിയും വാങ്ങാൻ എ.ടി.എം ഒരുക്കി ബോചെ

തൃശൂർ: സ്വർണം വാങ്ങുന്നതിന് കേരളത്തിൽ ആദ്യമായി എ.ടി.എം സ്ഥാപിച്ച് ബോചെ. തൃശൂർ റൗണ്ടിലുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിലെ എ.ടി.എമ്മിന്റെ പ്രവർത്തനോദ്ഘാടനം 812 കി.മീ. റൺ യുനീക് ലോക റെക്കാഡും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കാഡും നേടിയ ബോചെ, സയ് തരൂജ് (എം.ഡി., സി.ഇ.ഒ., ഗോൾഡ് സിക്ക ലിമിറ്റഡ്) എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ. ജി.എസ്. മൂർത്തി (ഫൗണ്ടർ ആൻഡ് എക്‌സിക്യുട്ടീവ് ചെയർമാൻ, എ.ടി.ഡി. എക്സ്. ടി ഗ്രൂപ്പ്) എ.ടി.എമ്മിൽ നിന്നും ആദ്യ സ്വർണ നാണയം വാങ്ങി. ഡോ. സഞ്ജയ് ജോർജ് (സി.ഇ.ഒ., ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്), അംബിക ബർമൻ (ചെയർപേഴ്സൺ, ഗോൾഡ് സിക്ക), ഗോപാൽ ശർമ്മ (ഡയറക്ടർ, ഗോൾഡ് സിക്ക ലിമിറ്റഡ്), ഹഫ്സാ തരൂജ് (സി.ഇ.ഒ., എക്സ് യുഗ് ടെക്‌നോളജീസ്) തുടങ്ങിയവർ പങ്കെടുത്തു.

സ്വർണം, വെള്ളി നാണയങ്ങളാണ് എ ടി എമ്മിലൂടെ ലഭിക്കുക. ഹൈദരാബാദിലെ ഗോൾഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡാണ് എ ടി എം നിർമ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ എ.ടി.എമ്മിൽ നിന്നും 0.5 ഗ്രാം മുതലുള്ള നാണയങ്ങൾ സ്വന്തമാക്കാം.


Source link

Related Articles

Leave a Reply

Back to top button