LATEST

ശ്രീലങ്കയിൽ  വൻനാശം  വിതച്ച ഡിറ്റ്‌വാ  ചുഴലി  തമിഴ്നാട്ടിലേക്ക്

ചെന്നൈ: ശ്രീലങ്കയിൽ വൻ കെടുതിയും ജീവഹാനിയും വരുത്തിവച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാ തീരത്തേക്ക് അടക്കുന്നു.

ശ്രീലങ്കയിൽ 132 പേരുടെ മരണത്തിനും 176 പേരെ കാണാതാകാനും ഇടയാക്കിയ ചുഴലി തമിഴ്നാട്ടിൽ വ്യാപക നാശം വിതയ്ക്കുമെന്ന് ആശങ്ക. ഇന്ന് പുലർച്ചെ തമിഴ്നാട് തീരത്തിന് അമ്പതു കിലോമീറ്റർ അടുത്തുവരെ എത്തും. ഇന്നുതന്നെ തീരം തൊടും. മുന്നോടിയായുള്ള പേമാരിയിൽ തീരമേഖലയിലെ നാഗപട്ടണം, തിരുവാരൂർ, മയിലാടുതുറ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. വ്യാപകമായ കൃഷിനാശം. രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് നിറുത്തിവച്ചു. ചെന്നൈ അടക്കം വെള്ളപ്പൊക്ക ഭീഷണിയിലാണ്തമിഴ്നാടും ആന്ധ്രയും പുതുച്ചേരിയും റെഡ് അലർട്ടിലാണ്. 70-80 കിലോമീറ്റർ വേഗത്തിലാവും കാറ്റ്. അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാദ്ധ്യതയുണ്ട്.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കൻ ഭരണകൂടം, അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു.

78,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 3,​73000 പേരെ ചുഴലിക്കാറ്റ് ബാധിച്ചു. 15,000 വീടുകൾ തകർന്നു.

ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന പേരിൽ ദുരിതാശ്വാസ ദൗത്യം ആരംഭിച്ചു. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത്, ഐ.എൻ.എസ്. ഉദയഗിരി എന്നിവയിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു.

ദുബായിൽ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്ത മുന്നൂറോളം യാത്രക്കാർ കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.

ഡിറ്റ്‌വാ

 യെമനിലെ സൊകോത്ര ദ്വീപിലെ ഡിറ്റ്‌വാ ലഗൂണിനെയാണ് പേര് സൂചിപ്പിക്കുന്നത്. ലോക കാലാവസ്ഥ സംഘടനയും യു.എൻ പാനൽ ഓൺ ട്രോപ്പിക്കൽ സൈക്ലോണുകളും അംഗരാജ്യങ്ങൾ നൽകുന്ന പേരുകളുടെ മുൻകൂട്ടി അംഗീകരിച്ച പട്ടികയാണ് ചുഴലിക്കാറ്റുകൾക്ക് നൽകുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button