LATEST

കാട്ടാന സ്ഥാനാർത്ഥിയുടെ ജീപ്പിനു നേരെ പാഞ്ഞടുത്തു

□റിവേഴ്സിൽ ഓടിയത് അര കിലോമീറ്ററോളം

മൂന്നാർ: തിരഞ്ഞെടുപ്പു പ്രചരണം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ഥാനാർത്ഥിയും സംഘവും കാട്ടാന ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. സ്ഥാനാർഥിയുൾപ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ചിരുന്ന ജീപ്പിനെ ഒറ്റക്കൊമ്പൻ പിന്നോട്ട് ഓടിച്ചത് അര കിലോമീറ്റർ

, ജില്ലാ പഞ്ചായത്ത് മൂന്നാർ ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സി. നെൽസണും സംഘവുമാണ് കഴിഞ്ഞ ദിവസം രാത്രി 9.30ന് നല്ലതണ്ണി കല്ലാറിൽ വച്ച് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പുതുക്കാട്, ഫാക്ടറി ഡിവിഷനുകളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ശേഷം എസ്റ്റേറ്റ് റോഡ് വഴി മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് സംഭവം. രണ്ടു ദിവസമായി കല്ലാറിലെ മാലിന്യപ്ലാന്റിലെ സംരക്ഷണഭിത്തികൾ തകർത്ത് അക്രമകാരിയായി കഴിയുന്ന ഒറ്റ കൊമ്പനെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്ന ഡ്രൈവർ പെരിയവര സ്വദേശി ജോൺ എബ്രാഹം ആനയെ തൊട്ടടുത്തു കണ്ടതോടെ ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതോടെ ജീപ്പിന് നേരെ കലിപൂണ്ട് ആനയും ഓടാൻ തുടങ്ങി.അര കിലോമീറ്ററിലധികം ദൂരം ഇത്തരത്തിൽ വാഹനം ഓടിച്ചെങ്കിലും കനത്ത മഞ്ഞും കൂരിരുട്ടും കാരണം പിന്നോട്ടു പോകാൻ കഴിയാതെ വാഹനം നിർത്തി. ഇതോടെ പാഞ്ഞടുത്ത ആന വാഹനത്തിന് ചുറ്റും തുമ്പികൈ കൊണ്ട് മണം പിടിച്ച് ഏറെ നേരം നടന്നു. ഈ സമയമത്രയും ജീപ്പിനുള്ളിൽ നാലു പേരും ജീവൻ പണയം വച്ച് കഴിയുകയായിരുന്നു. ഏതാനും മിനിറ്റുകൾ ജീപ്പിനു സമീപം നിന്നതിനു ശേഷം ആന സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഇറങ്ങിയ ശേഷമാണ് ഇവർ ജീപ്പുമായി മൂന്നാറിലേക്ക് യാത്ര തിരിച്ചത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button