test del 2
രണ്ടാമൂഴത്തിൽ ട്രംപിന്റെ ആസ്തിയിൽ 60% വർധന; വിദേശ നിക്ഷേപം നയതന്ത്ര തീരുമാനങ്ങളിൽ നിഴൽ വീഴ്ത്തുന്നു?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ അദ്ദേഹത്തിന്റെ കുടുംബ ബിസിനസുകൾ വിദേശ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ട്രംപ് ഓർഗനൈസേഷന്റെ വിദേശ നിക്ഷേപങ്ങളെപ്പറ്റി വിശദീകരിക്കുന്നത്.ട്രംപിന്റെ മക്കളായ എറിക്, ഡൊണാൾഡ് ജൂനിയർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രംപ് ഓർഗനൈസേഷൻ ഈ വിദേശ നിക്ഷേപങ്ങൾ നടത്തുന്നത്. റിയൽ എസ്റ്റേറ്റ് മുതൽ ക്രിപ്റ്റോ കറൻസിയിൽ വരെ ട്രംപ് ഓർഗനൈസേഷൻ നിക്ഷേപങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ കരാറുകൾ ലക്ഷ്യമിടുന്ന കമ്പനികളിലും ട്രംപ് കുടുംബം പണം നിക്ഷേപിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ ബിസിനസ് കരാറും അമേരിക്കയുടെ ഇറക്കുമതി തീരുവ മുതൽ സൈനിക സഹായം വരെയുള്ള നയതന്ത്ര തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.ഗൾഫ് രാജ്യങ്ങളിലും വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലും ട്രംപ് ഓർഗനൈസേഷൻ ഇതിനകം തന്നെ വൻകിട പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞതായി എ.പി റിപ്പോർട്ട് ചെയ്തു. വിയറ്റ്നാമിൽ ട്രംപിന്റെ റിസോർട്ടിനായി സർക്കാർ ഇടപെട്ട് കർഷകരെ കുടിയൊഴിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Source link


