‘അന്ന് മണി പറഞ്ഞത് നൊമ്പരപ്പെടുത്തുന്ന സത്യം’; നിതിൻ രാജിന്റെ അനുഭവങ്ങൾ കലാഭവൻ മണിക്കും ഉണ്ടായി’

ജാതി അതിക്ഷേപത്തെതുടർന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി ചലചിത്ര സംവിധായകൻ വിനയൻ. നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ മുമ്പ് കലാഭവൻ മണി സ്കൂളിൽ ജാതിയതിക്ഷേപം നേരിട്ടത് തന്നോടു പറഞ്ഞത് ഓർത്തു പോയെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ‘നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു. കൂട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്. ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.. ‘ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..അന്ന് ക്ലാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവായിരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്.. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും..
Source link


