കൊല്ലം കോട്ടയിലും പാലക്കാടും മോശമാക്കില്ല; കോഴിക്കോട് അപ്രതീക്ഷിത തിരിച്ചടിയുണ്ടായേക്കും, വിലയിരുത്തി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിയാണ്. എന്നാല്‍ താഴേത്തട്ടില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ജയപരാജയ സാദ്ധ്യതകള്‍ വിലയിരുത്തുകയാണ് സിപിഎമ്മിന്റെ വിവിധ ജില്ലാ സെക്രട്ടേറിയറ്റുകള്‍. പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണയുള്ള കോഴിക്കോട് ജില്ലയില്‍ ഇത്തവണ ചില മണ്ഡലങ്ങള്‍ നഷ്ടമായേക്കുമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതായത് 2000ന് ശേഷം ഇതാദ്യമായി ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടാകാനുള്ള സാദ്ധ്യത സിപിഎം തള്ളുന്നില്ല. ജില്ലയില്‍ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎം ജയം ഉറപ്പിച്ച് പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂര്‍, എലത്തൂര്‍, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജയം ഉറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളില്‍ തോല്‍ക്കും എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ടി.പി രാമകൃഷ്ണന് പേരാമ്പ്രയില്‍ ശക്തമായ മത്സരം നേരിട്ടുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
Source link


