test del 4 copy of del 3

ഡൽഹിയിലെ അന്തരീക്ഷം ‘മിതമായ’ നിലയിൽ നിന്നു ‘മോശം’ അവസ്ഥയിലേക്കു മാറാൻ സാധ്യത


ന്യൂഡൽഹി ∙ ആശ്വാസ കാലത്തിനു വിട, സംസ്ഥാനത്തു ചൂടുകാലം വരവറിയിച്ചു. നഗരത്തിൽ വരും ദിവസങ്ങളിൽ ചൂടു കടുക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി. അടുത്ത ബുധനാഴ്ചയോടെ നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്നാണു മുന്നറിയിപ്പ്. ഇതോടൊപ്പം നഗരത്തിൽ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്നും വായുനിലവാര സൂചിക നിലവിലെ ‘മിതമായ’ നിലയിൽ നിന്നു ‘മോശം’ അവസ്ഥയിലേക്കു മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിൽ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണു ചൂട് വർധനയ്ക്കു പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തണുപ്പ് കുറയുന്നതോടെ വരുംദിവസങ്ങളിൽ നഗരത്തിൽ വരണ്ട കാറ്റ് വീശിയേക്കും. മഴയുടെ അഭാവത്തിൽ സൂര്യതാപം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ താപനില ഉയരുമെന്നും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതർ അറിയിച്ചിട്ടുണ്ട്.ശ്രദ്ധിക്കാം


Source link

Back to top button