test del 3

തട്ടിക്കൊണ്ടു പോകലിനു പിന്നിൽ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്?; നിക്ഷേപകർക്ക് നഷ്ടമായത് 60 കോടിയോളം രൂപ


കൊച്ചി ∙ ഇടുക്കി മുരിക്കാശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ പത്തു വർഷം മുമ്പത്തെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ക്വട്ടേഷനെന്ന് സൂചന. മലപ്പുറം തിരൂരില്‍ പ്രവർത്തിച്ചിരുന്ന തുഞ്ചത്ത് ജ്വല്ലേഴ്സിന്റെ ഉടമയും നിക്ഷേപ തട്ടിപ്പു കേസുകളിൽ പ്രതിയുമായ ഒഴൂർ ഓണക്കാട് മുതിയേരി ജയചന്ദ്രനെ (32)യാണ് ഞായറാഴ്ച രാവിലെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. പൊലീസ് ഇവരെ പിന്തുടർന്നതോടെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ജയചന്ദ്രനുമായി സംഘം കീഴടങ്ങി. സംഘത്തിലുണ്ടായിരുന്ന തൃശൂർ ചാവക്കാട് സ്വദേശികളായ ഹനീഫ്, അംനാസ്, റഫീക്ക്, ആഷിക്ക് എന്നിവരെ ഇന്ന് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.ഈ കേസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ നടക്കുന്നതിനിടെ, ജയചന്ദ്രൻ വിവിധ പേരുകളിൽ സൂപ്പർമാർക്കറ്റ് നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. എന്നാൽ ഈ പദ്ധതിയിൽ നിന്നും ആളുകളെ കബളിപ്പിച്ചതായി പരാതികൾ ഉയർന്നു. ജയചന്ദ്രന്റെ ഇൻഎവിറ്റബിൾ മാർക്കറ്റിങ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ തിരൂര്‍ പൊലീസ് കേസെടുത്തിരുന്നു. കോടിക്കണക്കിനു രൂപ തങ്ങൾക്ക് നഷ്ടപ്പെട്ടതായി നിക്ഷേപകർ വെളിപ്പെടുത്തി. ഇതിനിടെയാണ്, ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പുറത്തു വന്നത്. ബെംഗളുരു കേന്ദ്രമായ വിവിഡ് മാർക്കറ്റിങ് എന്ന കമ്പനിയുടെ ട്രെയിനിങ് പരിപാടിക്കായി രണ്ടു മാസം മുമ്പാണ് ജയചന്ദ്രനും 5 സുഹൃത്തുക്കളും രാജമുടിയിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ‍ഞായറാഴ്ച രാവിലെ ബെംഗളുരുവിലേക്ക് പോകാനായി കാറിൽ കയറാൻ തുടങ്ങുന്നതിനിടെ, നമ്പർ മറച്ച കാറിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ സംഘം ജയചന്ദ്രനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇക്കാര്യം സുഹൃത്തുക്കൾ ഉടനെ മുരിക്കാശേരി പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഇവരെ പിന്തുടരുകയും കടവന്ത്ര പൊലീസിൽ കീഴടങ്ങാൻ പ്രേരിപ്പിക്കുകയുമായിരുന്നു. ‘‘അവർക്കു മുന്നിൽ മറ്റു വഴികളില്ലായിരുന്നു. ഏതു നിമിഷവും പിടിയിലാകുമെന്ന് ബോധ്യമായതോടെയാണ് സ്റ്റേഷനിലെത്തിയത്. പൊലീസ് കൃത്യമായി തന്നെ പുറകെയുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകൽ തന്നെയാണ് നടന്നത്. ബിഎൻഎസ് 138 പ്രകാരമാണ് കേസ്’’– മുരിക്കാശേരി എസ്എച്ച്ഒ വിപിൻ ചന്ദ്രൻ പറഞ്ഞു.  


Source link

Back to top button