test del 5 copy of del 3
സ്ഥാനാർഥിയായത് ബിഷപ്പിനോട് ചോദിച്ചിട്ട്, എഫ്സിആർഐ കൊണ്ടു വന്നത് യുപിഎ സർക്കാർ: ഷോൺ ജോർജ്

കൊച്ചി ∙ താൻ സ്വന്തം പിതാവിനേക്കാൾ ബഹുമാനിക്കുന്ന ആളാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പി.സി. ജോർജിനും മകൻ ഷോണിനുമെതിരെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ വിമർശനം പുറത്തു വന്നതിനു ശേഷമായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം.എഫ്സിആർഎ ഒരു സമുദായത്തിനു മാത്രമുള്ളതല്ല. ഇത് കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വം നല്കിയ യുപിഎ സർക്കാരാണ്. സഭ പരസ്യ നിലപാട് സ്വീകരിക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് എന്താണ് സഭയ്ക്ക് വേണ്ടി ചെയ്തത് എന്നു കൂടി പരിശോധിക്കണം. വഖഫ് ഭേദഗതി ബിൽ വന്ന സമയത്ത് അതിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭ കേരളത്തിലെ എല്ലാ എംപിമാർക്കും കത്തയച്ചിരുന്നു. അവർ ബില്ലിനെ പിന്തുണച്ചില്ല എന്നു മാത്രമല്ല, എതിർക്കുകയും ചെയ്തു. അന്നൊന്നും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായില്ല എന്നത് ദുഃഖകരമാണ്. ഇന്ത്യയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കൻ പൗരന്റെ അക്കൗണ്ട് വഴി മണിപ്പുർ കലാപത്തിനു പണം ചെന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്സിആർഎ കാര്യം വേഗത്തിലാക്കിയതെന്നാണ് തന്റെ അറിവ്. ദേശസുരക്ഷയെ കരുതി സർക്കാർ എടുത്ത ഒരു തീരുമാനത്തിൽ സഭയ്ക്ക് ആകുലതയുണ്ടെന്ന് പറഞ്ഞപ്പോൾ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വലിയ ശ്രമത്തിന്റെ ഫലമായാണ് എഫ്സിആര്എ ബിൽ മാറ്റിവച്ചതെന്നും ഷോൺ ജോർജ് പറഞ്ഞു.
Source link


