test del 4 copy of del 3
യുഎസ് ആവശ്യം സമ്മതിക്കാതെ ഇറാൻ, ‘തുറുപ്പുചീട്ട്’ നഷ്ടപ്പെടുത്തില്ല; ‘യുദ്ധമോഹി’ പ്രതിഛായ ട്രംപിന് മാറ്റാനാകുമോ?

ഇറാനും യുഎസും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയുണ്ടായില്ലെങ്കിലും പൂർണ പരാജയമായും കാണാനാവില്ല. 40 ദിവസത്തെ പോരാട്ടത്തിനു ശേഷം ആദ്യമായി നടന്ന പരസ്പരബന്ധപ്പെടലായതിനാൽ പെട്ടെന്നൊരു ധാരണ പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു. ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് പാക്കിസ്ഥാനും പറഞ്ഞിട്ടുണ്ട്. ഇനിയൊരു റൗണ്ട് ആവശ്യമില്ലെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞത്. മറ്റു രാജ്യങ്ങളുടെ സമ്മർദത്തിൽ ഈ നിലപാട് മാറിയെന്നും വരാം.രണ്ട്, ഹോർമുസ് ഉൾക്കടലിൽ സ്വതന്ത്രമായ നാവികഗതാഗതം അനുവദിക്കണം. ഇത് ഈ ഘട്ടത്തിൽ സമ്മതിച്ചുകൊടുത്താൽ തങ്ങളുടെ പക്കലുള്ള തുറുപ്പുചീട്ട് നഷ്ടപ്പെടുമെന്നാണ് ഇറാൻ കരുതുന്നത്. 40 ദിവസത്തെ ആക്രമണം കഴിഞ്ഞിട്ടും ഇറാന്റെ നാവികശക്തി തകർക്കാൻ അമേരിക്കയ്ക്കു സാധിച്ചിട്ടില്ലാത്തതിനാൽ അത് വെറുതേ വിട്ടുകൊടുക്കാൻ ഇറാൻ തയാറാവുകയില്ല. തങ്ങളെ ഒരു കാരണവശാലും ആക്രമിക്കില്ലെന്നുള്ള സുരക്ഷാഗാരന്റിയാണ് ഇറാൻ ആവശ്യപ്പെട്ടത്. ഇറാൻ ആണവപദ്ധതി നിർത്തിവയ്ക്കുമെന്ന് ഉറപ്പുനൽകാത്തിടത്തോളം അതു സാധ്യമല്ലെന്നാണ് യുഎസ് നിലപാട്. രണ്ടാഴ്ചത്തെ വെടിനിർത്തലാണ് പ്രതിനിധിസംഘം ചർച്ചകൾക്കു പുറപ്പെടുന്നതിനുമുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഇത്രയും കാത്തിരിക്കുമോ, അതോ ഉടൻ തന്നെ വീണ്ടും പ്രഹരം ആരംഭിക്കുമോ എന്നാണു കണ്ടറിയേണ്ടത്. ചർച്ചകളിലൂടെ രമ്യതയിലെത്താനല്ല, യുദ്ധമോഹി എന്ന തന്റെ പ്രതിഛായ മാറ്റിയെടുക്കാനായിരുന്നു യുഎസ് പ്രസിഡന്റ് ചർച്ചകൾക്ക് തയാറായതെന്നും കരുതുന്നവരുണ്ട്. ഇറാന്റെ പ്രഹരശക്തി ഏതാണ്ടു തകർത്തുകഴിഞ്ഞതിനാൽ ഇനി എത്രയും വേഗം പോരാട്ടം നിർത്തി, അന്തരീക്ഷം സാധാരണഗതിയിലാക്കാൻ വെമ്പുകയാണ് അറബ് രാജ്യങ്ങൾ.
Source link


