test del 5 copy of del 3

കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥികൾക്ക് അവധി; നിതിൻ രാജിന്റെ മരണത്തിൽ ‘വായടപ്പിക്കാനെന്ന്’ ആരോപണം


കണ്ണൂർ ∙ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധ്യാപകർക്കും അധികൃതർക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തുവന്നതിനിടെ ഒന്നും രണ്ടും മൂന്നും വർഷ വിദ്യാർഥികൾക്ക് അവധി നൽകി കോളജ് അധികൃതർ. ഇന്നുമുതൽ 15 വരെയാണ് അവധി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൽപോയി വോട്ട് ചെയ്തുവരാൻ ഒരു ദിവസം അവധി ചോദിച്ചപ്പോൾ നൽകാതിരുന്ന അധികൃതർ വിഷു തീരുന്നതുവരെ അവധി അനുവദിച്ചത് വിദ്യാർഥികൾ കോളജിലെ കാര്യങ്ങൾ പുറത്തു പറയാതിരിക്കാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നിതിൻ രാജ് മരിച്ചത്. അന്നുതന്നെ ഒന്നാം വർഷ വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. കോളജിലെ സീനിയർ വിദ്യാർഥികളാണ് അടുത്തദിവസങ്ങളിൽ കോളജിലെ പീഡനങ്ങളെക്കുറിച്ചു മാധ്യമങ്ങളോടു പറഞ്ഞത്. തുടർന്ന് അവധി നൽകിയെന്നാണ് ആരോപണം. നിതിൻ രാജിന്റെ മരണത്തിൽ അനുശോചനയോഗം ചേരാൻ പോലും കോളജ് അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്.ക്ലാസ് ബഹിഷ്കരിക്കാൻ സീനിയർ വിദ്യാർഥികൾ ∙ നിതിൻരാജിന് ഐക്യദാർഢ്യവുമായി സീനിയർ വിദ്യാർഥികൾ. ഇന്നു ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണു തീരുമാനം. കോളജ് അധികൃതരെ ഭയന്ന് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കുകയാണെന്നും പ്രതിഷേധം അനിവാര്യമാണെന്നും വിദ്യാർഥികൾ പറയുന്നു. അവസാനവർഷ വിദ്യാർഥികൾ മാത്രമാണ് ഇപ്പോൾ കോളജിലുള്ളത്.


Source link

Back to top button