test del 4 copy of del 3
വീണയും രാജേഷും റോഷിയും തോല്ക്കും, നേമത്ത് നേരിയ മുന്നേറ്റം; 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ്

തിരുവനന്തപുരം ∙ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ ജയിക്കുമെന്ന് സിപിഎം വിലയിരുത്തുമ്പോൾ മൂവരും തോൽക്കുമെന്നും എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചുകയറുമെന്നും കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ∙ തിരുവനന്തപുരം: കോവളം നിലനിർത്തും. വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, അരുവിക്കര എന്നിവിടങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ. ശക്തമായ ത്രികോണ പോരാട്ടം നടന്ന കാട്ടാക്കടയിൽ ചെറിയ ഭൂരിപക്ഷത്തിനു ജയിക്കും. വാമനപുരത്തും ചിറയിൻകീഴിലും വർക്കലയിലും ശക്തമായ മത്സരം. ബിജെപിക്കു സ്വാധീനമുള്ള നേമത്തും കഴക്കൂട്ടത്തും നേരിയ വോട്ടിനു മുന്നിൽക്കയറാമെന്ന കണക്ക് സ്ഥാനാർഥികളായ കെ.എസ്.ശബരീനാഥനും ടി.ശരത്ചന്ദ്രപ്രസാദും പങ്കുവയ്ക്കുന്നു.∙ ആലപ്പുഴ: ഇടതു വിമതൻ ജി.സുധാകരൻ അമ്പലപ്പുഴയിൽ അട്ടിമറി ജയം നേടും. ഹരിപ്പാട് നിലനിർത്തും. അരൂരിലും കുട്ടനാട്ടിലും ഉറച്ച പ്രതീക്ഷ. കായംകുളത്തു ശക്തമായ മത്സരം. ആലപ്പുഴയിൽ വോട്ട് ഉയർത്തും.
Source link


