test del 3

‘ലോക നിലവാര’ത്തിൽ കേരളത്തിലെ വേനൽ; വിയറ്റ്നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടേതിനു സമാനം


തിരുവനന്തപുരം ∙ വേനൽക്കാലത്തിന്റെ ദൈർഘ്യം കൂടുകയും വർഷകാലം ക്രമരഹിതമാവുകയും ചെയ്യുന്ന പ്രതിഭാസം കേരളത്തിലും ദൃശ്യമാകുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഈ ആഘാതം സംസ്ഥാനത്തും സമാനമായ അവസ്ഥയിലാണ്. കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ കാലാവസ്ഥാ മാറ്റവും കേരളത്തിലേതു പോലെയാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ രാജ്യങ്ങളായ ഗ്രീസ്, സ്പെയിൻ എന്നിവിടങ്ങളിലെ തീവ്രമായ ഉഷ്ണതരംഗങ്ങളും കേരളത്തിലെ നിലവിലുള്ള താപനിലയോട് ചേർന്നു പോകുന്നതാണ്. വായുവിലെ ഈർപ്പവും ചൂടും ഒരുമിച്ച് കൂടുന്നതുമൂലം ഇവിടെ അനുഭവപ്പെടുന്നത് ചൂട് കൂടാൻ കാരണം പശ്ചിമഘട്ടത്തിന്റെ തകർച്ച ബ്രസീലിൽ ആമസോൺ മഴക്കാടുകളുടെ നശീകരണം മൂലമാണ് താപനില വർധിച്ചതെങ്കിൽ കേരളത്തിൽ പശ്ചിമഘട്ട മലനിരകളുടെ തകർച്ചയാണ് താപനില കൂട്ടാനിടയാക്കിയത്. വന വിസ്തൃതി കുറഞ്ഞതോടെ ഈർപ്പം വേഗത്തിൽ ബാഷ്പീകരിക്കുന്നതാണ് കേരളത്തിൽ ചൂട് കൂടാനുള്ള ഒരു കാരണമെന്ന് കേരള സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒഡീഷയിലും ആന്ധ്രയിലും ഉഷ്ണതരംഗം മൂലമുള്ള മരണനിരക്ക് കൂടുതലാണ്. 


Source link

Back to top button