test del 4 copy of del 3

‘അവിടെ ചർച്ച, ഇവിടെ ഇടി’; ഇറാനുമായി സംസാരിച്ച് വാൻസ്, കായിക മത്സരം കണ്ട് ട്രംപ്


വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പാക്കിസ്ഥാനിലെ വേദിയിൽ അറിയിക്കുമ്പോൾ, പ്രസിഡന്റ് ട്രംപ് മിയാമിയിൽ കായിക മത്സര വേദിയിൽ. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മത്സരത്തിന്റെ ഭാരവാഹികൾ, കുടുംബം, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, എഫ്ബിഐ മുൻ ഡപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോ, ജോ റോഗൻ എന്നിവർക്കൊപ്പം മണിക്കൂറുകളോളം ട്രംപ് അവിടെ ചെലവഴിച്ചു.ഇറാനുമായുള്ള ചർച്ചകൾ വിജയിച്ചാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമല്ലെന്ന് ഫ്ലോറിഡയിലേക്കുള്ള യാത്രമധ്യേ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വിജയം യുഎസിന്റേതാണെന്നും ഇറാനെ സൈനികമായി പരാജയപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ച ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആണവായുധങ്ങൾക്കെതിരെ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 


Source link

Back to top button