test del 4 copy of del 3

വിഷുസദ്യയുണ്ണാം വിലക്കയറ്റത്തിന്റെ എരിവില്ലാതെ; അവശ്യവസ്തുക്കൾ ന്യായവിലയിൽ ലഭ്യമാക്കാൻ കുടുംബശ്രീ വിപണികൾ


മലപ്പുറം∙ ഇത്തവണത്തെ വിഷുവിന്, വിഭവങ്ങൾക്ക് അധിക വില കൊടുക്കാതെ സദ്യയുണ്ണാം. കണിവെള്ളരിക്കും വിലയിടിവ്. സദ്യയ്ക്കുള്ള ചില പച്ചക്കറികൾക്കു നേരിയ തോതിൽ വില കൂടിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫിലേക്കുള്ള പച്ചക്കറി –കണിവെള്ളരി കയറ്റുമതിയിൽ വലിയ ഇടിവുണ്ടായതാണ് പ്രാദേശിക വില വലിയ തോതിൽ വർധിക്കാതിരിക്കാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. പയർ, ബീൻസ്, നേന്ത്രക്കായ തുടങ്ങിയവയ്ക്കാണ് താരതമ്യേന വില കൂടിയത്. വിഷുവിനോടടുപ്പിച്ചുള്ള ദിവസങ്ങളിൽ വില കൂടാനുള്ള സാധ്യതയുമുണ്ട്. പച്ചക്കറികളടക്കമുള്ള അവശ്യവസ്തുക്കൾ ന്യായവിലയിൽ ലഭ്യമാക്കാൻ കുടുംബശ്രീ വിപണികളും പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കണിവെള്ളരിയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാട്ടുപന്നിയുടെയും മയിലിന്റെയും വ്യാപകമായ ആക്രമണമാണ് കൃഷി കുറഞ്ഞതിനു പ്രധാന കാരണം. ഇതുമൂലം പല കർഷകരും കൃഷിയിൽനിന്ന് പിന്മാറിയിരുന്നു. എങ്കിലും പ്രതിസന്ധികളെ മറികടന്ന് ചില കർഷകർ ചെറിയ തോതിൽ നാടൻ കണിവെള്ളരി കൃഷി തുടരുകയും വിഷു വിപണിയെ ലക്ഷ്യമിട്ട് ഇപ്പോൾ വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. റോഡരികിൽ വച്ചു തന്നെ നേരിട്ട് വിൽപന നടത്തുന്നതിലൂടെ ഇടനിലക്കാരില്ലാതെ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. നിലവിൽ കണിവെള്ളരിക്ക് കിലോഗ്രാമിന് 35 രൂപയാണ് വില. വരും ദിവസങ്ങളിൽ പുറമേ നിന്നുള്ള കണിവെള്ളരി കൂടി വിപണിയിലെത്തുമെങ്കിലും നാടൻ വെള്ളരിക്ക് ആവശ്യക്കാർ ഏറെയാണ്.നിലവിലെ പച്ചക്കറി വില
(മലപ്പുറം നഗരത്തിലെ വില)
വെണ്ട -60
പച്ചമുളക് -80
പയർ -60
അമര -40
ബീൻസ് -65
മത്തൻ -20
വെള്ളരി -28
വഴുതന -44
സവാള -24
ചെറിയുള്ളി – 60
വെളുത്തുള്ളി -180
തക്കാളി -24
പാവയ്ക്ക -50
കോളിഫ്ലവർ -48
നാരങ്ങ -180
മുരിങ്ങക്കായ -35
കാബേജ് -32
പടവലം -40
ബീറ്റ്റൂട്ട്-34
കാരറ്റ് -48
കാപ്സിക്കം -80
കക്കരി-34
നേന്ത്രക്കായ-40
തേങ്ങ-52


Source link

Back to top button