test del 3
നോ ഡീൽ! ചർച്ച പരാജയപ്പെട്ടതിൽ ആശങ്ക, ക്രൂഡ് ഓയിൽ വില ഇനിയും കത്തും, നഷ്ടത്തിൽ തുടങ്ങാൻ ഓഹരി, സ്വർണം എങ്ങോട്ട്?

21 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷവും തീരുമാനമെത്താതെ ഇറാനും യുഎസും പിരിഞ്ഞതിൽ നിക്ഷേപകർക്ക് ആശങ്ക. ഇരുവിഭാഗവും ആക്രമണം പുനരാരംഭിച്ചാൽ ഹോർമുസിലെ തടസം ഇനിയും നീളും. ഇത് ക്രൂഡ് ഓയിൽ വില കൂടാനും സ്വർണം, ഓഹരി എന്നിവ ഇടിയാനും കാരണമാകും. ഹോർമുസിൽ കപ്പലുകൾക്ക് ടോൾ പിരിവ് തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിപണിയിൽ കൂടുതൽ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ പറയുന്നു. തുടർച്ചയായ ആറ് ആഴ്ചകൾക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നിർത്തിയത്. ഇരുസൂചികകളും ഏകദേശം 5.8 ശതമാനം നേട്ടമുണ്ടാക്കി. സെന്‍സെക്സ് 77,550.25ലും നിഫ്റ്റി 24,050.60ലുമാണ് ക്ലോസ് ചെയ്തത്. അവസാന വ്യാപാര ദിനം ഇരു സൂചികകളും ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി 23,600 നും 24,350നും ഇടയിൽ വ്യാപാരം തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 24,100–24,200 എന്ന ലെവലിൽ പ്രതിരോധമുണ്ട്. ഇത് മറികടക്കാനായാൽ വിപണി കുതിക്കുമെന്നും ചിലർ പറയുന്നു.
Source link


