test del 4 copy of del 3
ഇറാനൊപ്പം സൈനിക വേഷത്തിൽ; യുഎസിനൊപ്പം…; അസിം മുനീറിന്റെ തന്ത്രമോ? വസ്ത്രത്തിന് പിന്നിലെന്ത്?

ഇസ്ലാമാബാദ്∙ പശ്ചിമേഷ്യയിൽ സമാധാനത്തിന് വഴിതേടി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന യുഎസ് ഇറാൻ ചർച്ചകൾ തുടങ്ങി. ചർച്ചയ്ക്കായി ഇരുരാജ്യങ്ങളിലെ പ്രതിനിധികളും കഴിഞ്ഞ ദിവസം തന്നെ എത്തി. പാക്കിസ്ഥാന് ഇരുരാജ്യങ്ങളിലെയും പ്രതിനിധികളെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശ്രദ്ധ നേടിയത് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫല്ല, മറിച്ച് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് അസിം മുനീറായിരുന്നു. വിദേശ നേതാക്കളെ സ്വീകരിക്കുമ്പോൾ ഒരു സൈനിക ഉദ്യോഗസ്ഥൻ എപ്പോഴും യൂണിഫോമിൽ ആയിരിക്കണം. അസിം മുനീർ യുഎസിന് മുന്നിൽ തന്നെ ഒരു നയതന്ത്രജ്ഞനായും ഇറാനു മുന്നിൽ തന്നെ ഒരു സൈനികനായും കാണിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് മേജർ ജനറൽ സഞ്ജയ് മെസ്റ്റൺ ഇന്ത്യ ടുഡേയോട് പറഞ്ഞു. കൂടാതെ സംഭവിച്ചത് ഒരു മുതിർന്ന സൈനിക ജനറലിന്റെ പെരുമാറ്റത്തിന് ഇത് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Source link


