test del 4 copy of del 3

‘വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം, അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ’; കണക്കുനിരത്തി ഫെയ്സ്ബുക്ക് പോസ്റ്റ്


ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം. എൽഡിഎഫ് 62,000 ലധികം വോട്ട് നേടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ബിജെപി-യുഡിഎഫ് ഡീലിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ നേടുന്ന ബിജെപിയുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും. അയ്യായിരത്തിൽ കൂടുതൽ ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. ബിജെപി ഇരുപതിനായിരത്തിനു മുകളിൽ വോട്ട് നേടിയാൽ എൽഡിഎഫ് ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം പറയുന്നു. അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻഅമ്പലപ്പുഴയിൽ എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള മനുഷ്യർ എൽഡിഎഫ് സ്ഥാനാർഥിയായ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും ഇടതുപക്ഷം അല്ലാത്ത ഒരു വിഭാഗം മനുഷ്യരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വിജയം ഉറപ്പ്. എൽ ഡി എഫ് തുടരും. അമ്പലപ്പുഴ വളരും. അമ്പലപ്പുഴയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിൽ നേരും നെറിവുമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതി വിവേകപൂർവം പിന്തുണച്ച എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും നന്ദി. നമ്മുടെ വിജയത്തിനു വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകൽ ഒരു മാസക്കാലം പ്രവർത്തിച്ച എൽഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


Source link

Back to top button