test del 4 copy of del 3
സ്ട്രോങ് റൂം പരിസരത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം: കലക്ടര്‍

കോട്ടയം ∙ വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ബസേലിയസ് കോളജിലെ സ്ട്രോങ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർ തോക്കു ചൂണ്ടിയെന്ന മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. സ്ട്രോങ് റൂമിന്റെ താക്കോലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ പൊതു നീരീക്ഷകർക്കൊപ്പമാണ് താൻ സ്ഥലത്തെത്തിയതെന്ന് കലക്ടർ പറഞ്ഞു.
Source link


