test del 4 copy of del 3

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ


ബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാനെ (32) ഒരു സംഘം വെട്ടിക്കൊന്നു. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ നാലോളം പേർ പിന്തുടർന്നെത്തി, കുടുംബാംഗങ്ങളുടെ മുന്നിലിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫൈറോസിന്റെ അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റു. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഫൈറോസിന്റെ മൃതദേഹം. ഏപ്രിൽ 24ന് ഫൈറോസിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @IYCKarnataka എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button