test del 3

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണ നിയന്ത്രണം എന്തുകൊണ്ട് തുടരുന്നു?; ‘കാവൽ സർക്കാർ’ എന്നാലെന്ത്?

തിരുവനന്തപുരം∙ വോട്ടെടുപ്പ് കഴിഞ്ഞ് ഭരണം ആര്‍ക്കെന്നറിയാനുള്ള കാത്തിരിപ്പിലാണെങ്കിലും സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം മേയ് 6 വരെ തുടരും. മറ്റു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയും വോട്ടെണ്ണല്‍ മേയ് നാലിന് നിശ്ചയിക്കുകയും ചെയ്തിരിക്കുന്നതിനാലാണ് ഇത്രയും ദിവസങ്ങള്‍ കൂടി പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത്. അതുവരെ സര്‍ക്കാര്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കും നടക്കുക. എല്ലാ ഫയലുകളും അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്‌ക്രീനിങ് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഫയലുകള്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശകള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നല്‍കും. സിഇഒ അത് ശുപാര്‍ശകള്‍ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കുക. കമ്മിഷന്റെ അനുമതി ആവശ്യമില്ലാത്ത ഫയലുകള്‍ക്ക് ഈ സമിതി പച്ചക്കൊടി കാട്ടും. ഫയല്‍ നീക്കം സുഗമമാക്കുന്നതിനു വേണ്ടിയാണിത്. 

Source link

Back to top button