test del 4 copy of del 3
‘ഡാഷ് മോൻ’ വിവാദത്തിനിടെ ശ്രദ്ധേയനായി കൊച്ചിയിലെ ടാഷ്മോൻ; ‘ആരും കേൾക്കാത്ത പേരല്ലേ?’

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോൻ’ പ്രയോഗം ചർച്ചയായിരിക്കെ, സ്വന്തം പേര് പ്രൗഡിയോടെ കൊണ്ടുനടക്കുന്ന ഒരു മലയാളി കൊച്ചിയിലുണ്ട്, എം.ഡി.ടാഷ്മോൻ. ചേരാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സിപിഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയംഗവുമാണ് ടാഷ്മോൻ. ‘‘അച്ഛൻ ഇട്ട പേരാണ്. ആദ്യകാലത്തൊക്കെ പേരിന്റെ അർഥമെന്താണെന്നും അച്ഛന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേരിട്ടത് എന്നുമൊക്കെ കുറെ അന്വേഷിച്ചിരുന്നു. കാര്യമൊന്നുമുണ്ടായില്ല. പിന്നെ പേര് എനിക്കും ഇഷ്ടപ്പെട്ടു, അച്ഛൻ ഇട്ടതല്ലേ’’– സ്വന്തം പേരിനെ ഏറെ സ്നേഹിക്കുന്ന ടാഷ്മോൻ പറയുന്നു. മാട്ടുമ്മൽ ദാസന്റെയും വള്ളി ദാസന്റെയും മൂന്ന് ആൺമക്കളിൽ മൂത്തയാളാണ് ടാഷ്മോൻ. ‘‘എന്റെ മോന് ടാഷ്മോൻ എന്നു പേരിടണം എന്നായിരുന്നു അവന്റെ അച്ഛന്റെ ആഗ്രഹം. അങ്ങനെ തന്നെ ഇട്ടു. ഞങ്ങളുടെ മൂന്നു മക്കൾക്കും അത്തരത്തിലുള്ള പ്രത്യേകതയുള്ള പേരാണ്. അച്ഛന് ഇത് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇതുവരെ തോന്നിയിട്ടില്ല. ആരും കേൾക്കാത്ത പേരല്ലേ’’ – ടാഷ്മോന്റെ അമ്മ വള്ളിയുടെ വാക്കുകളിൽ മകന്റെ പേരിനോടും നിറയെ സ്നേഹം. ടൈനീഷ്, ടാജീഷ് എന്നാണ് ടാഷ്മോന്റെ സഹോദരങ്ങളുടെ പേരുകൾ.
Source link






