test del 2

‘ഇറാൻ നിക്ഷേപങ്ങൾ വിട്ടുകൊടുക്കാൻ സമ്മതിച്ച് US’; ശുഭപ്രതീക്ഷയിൽ ഹോർമുസിലേക്ക് നീങ്ങി കപ്പലുകൾ


ഇസ്ലാമാബാദ്: ഇറാൻ-യുഎസ് നയതന്ത്ര പ്രതിനിധി ചർച്ചൾ ഇസ്ലാമാബാദിൽ ആരംഭിച്ചതായി സൂചന. യുഎസ് പ്രതിനിധികളുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രതിനിധി സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഇറാൻ യുഎസ് പ്രതിനിധികൾ മുഖാമുഖം ചർച്ചകൾ നടത്തുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുഎസ് പ്രതിനിധികളുമായും പിന്നീട് ഇറാനിയൻ പ്രതിനിധികളുമായും പാകിസ്താൻ നയതന്ത്രജ്ഞർ റൂമുകൾ മാറി മാറി സന്ദർശിച്ച് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയേക്കാനാണ് സാധ്യതയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.അതേസമയം നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ചില ഇറാനിയൻ മാധ്യമങ്ങൾ പങ്കുവെച്ചു. ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് നേതൃത്വം നൽകുന്ന പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അടക്കമുള്ളവരുണ്ട്.യുഎസ് പ്രതിനിധി സംഘത്തിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രത്യേക ഉപദേഷ്ടാവുമായ ജാരെഡ് കുഷ്‌നറും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ഉൾപ്പെടുന്നവരാണുള്ളത്.


Source link

Back to top button