LATEST
രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്? അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തിയെന്ന് വിവരം. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
മുൻകൂർ ജാമ്യ ഹർജി നൽകാനായാണ് രാഹുൽ ഇന്നലെ തലസ്ഥാനത്തെത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിലാണ്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസും സർക്കുലറും പൊലീസ് പുറത്തുവിട്ടു. തിരുവനന്തപുരത്ത് എത്തിയ ശേഷം രാഹുൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുന്നുണ്ട്.
Source link



