test del 3

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിനു ജാമ്യം


കൊച്ചി∙ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനു ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്. യുവനടി നേരിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന് നൽകിയ പരാതിയിലാണ് രഞ്ജിത്തിനെ മാർച്ച് 31ന് അറസ്റ്റു ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തശേഷം മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്. നടിയുടെ അഭിനയം പ്രതീക്ഷക്കൊത്ത് ഉയരത്തതിനാൽ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നുവെന്നും ഇക്കാര്യം ഷൂട്ടിങ് സെറ്റിൽ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി നൽകിയത് എന്നുമാണ് രഞ്ജിത്ത് വാദിച്ചത്.


Source link

Back to top button