test del 4 copy of del 3

പോളിങ്ങിന് ഉത്തേജകമരുന്നായത് എസ്ഐആർ മാത്രമല്ല; ‘അധിക ഡോസ്’ ആരെ തുണയ്ക്കും?


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പോളിങ് ശതമാനത്തിലെ കുതിപ്പിനുള്ള ഉത്തേജകമരുന്നായത് സമഗ്ര വോട്ടർപ്പട്ടിക പരിഷ്കരണം (എസ്ഐആർ) വഴി ലക്ഷണക്കിനു വോട്ടർമാർ പുറത്തായതു മാത്രമല്ലെന്നു വ്യക്തം. എസ്ഐആറിലൂടെ വോട്ടർമാർ പുറത്തായതോടെ, ആകെയുള്ള വോട്ടർമാരിൽ ഭൂരിഭാഗം പേരും വോട്ടു ചെയ്യാനെത്തിയെന്നും അതു പോളിങ് ശതമാനം ഉയർത്തിയെന്നുമുള്ള വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. വോട്ടെടുപ്പു ദിനത്തിൽ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ നടത്തിയ പ്രതികരണവും എസ്ഐആർ നടപടികളിലെ ശുദ്ധീകരണം മൂലം പോളിങ് ശതമാനം ഉയർന്നെന്ന തരത്തിലായിരുന്നു.വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരുടെ യഥാർഥ എണ്ണത്തെ അടിസ്ഥാനമാക്കുമ്പോഴാകും മുന്നേറ്റത്തിന്റെ വ്യാപ്തി കൃത്യമായി വിലയിരുത്താനാകുക. എങ്കിലും കേരളത്തിൽ വോട്ടു ചെയ്തവരുടെ എണ്ണം 2 കോടി കവിഞ്ഞുവെന്നു വ്യക്തമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ എത്ര വോട്ടർമാർ കൂടുതലായി എത്തിയെന്നതാകും നിർണായമാകുക. മേയ് നാലിലെ വോട്ടെണ്ണലിൽ ഈ മുന്നേറ്റം എന്തു മാറ്റമുണ്ടാക്കുമെന്നതും പ്രവചനാതീതം.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.75 കോടി (2,75,03,768) വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നെങ്കിൽ മൂന്നര ലക്ഷത്തിലേറെ വോട്ടർമാർ കുറഞ്ഞ് 2.71 കോടി വോട്ടർമാരുമായാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ്. 78.27% വോട്ടർമാർ ഇന്നലെ വ്യാഴാഴ്ച ബൂത്തുകളിൽ എത്തിയതായാണ് കണക്ക്. വോട്ടർമാരുടെ ശതമാനകണക്കല്ലാതെ എണ്ണം എത്രയാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ല.


Source link

Back to top button