LATEST

പോളിംഗ്  ബൂത്തിലെ  നിരോധന  ഉത്തരവ്  ലംഘിച്ചു; ഷാനിമോൾ ഉസ്‌മാനെതിരെ പൊലീസ് കേസ്


ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാനെതിരെ കേസെടുത്ത് പൊലീസ്. പോളിംഗ് ബൂത്തിലെ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് കേസ്. പോളിംഗ് സമയം കഴിഞ്ഞശേഷം ബൂത്തിനുള്ളിൽ കയറാൻ ആർക്കും അനുവാദമില്ല. ഈ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കോൺഗ്രസ് നേതാവിനെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തത്. പോളിംഗ് കഴിഞ്ഞതിനുശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഷാനിമോൾ ഉസ്‌മാൻ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.


Source link

Back to top button