LATEST

വോട്ട് ചെയ്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു


പട്ടിക്കാട്: വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി പാമ്പുങ്ങൽ വീട്ടിൽ വിനോദനാണ് (ഉണ്ണിക്കൃഷ്ണൻ 63) മരിച്ചത്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. വോട്ട് ചെയ്തിറങ്ങിയ വിനോദന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയുമായിരുന്നു. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മല്ലിക.


Source link

Back to top button