LATEST
വോട്ടിടുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ സംഭവം, ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ ബൂത്തിലാണ് 27കാരി അക്ഷയ സന്തോഷിന് ദുരനുഭവമുണ്ടായത്. ഉച്ചയ്ക്ക് ഒന്നോടെ നാലുവയസുകാരി മകൾ റിത്വിയോടൊപ്പം പോളിംഗ് ബൂത്തിലെത്തിയ അക്ഷയ വോട്ടിട്ട് മടങ്ങിയത് വൈകിട്ട് 6.05ന്.
Source link


