test del 2

പഴയ സ്ഥിതിയിലേക്ക് ഹോർമുസ് തത്കാലം തിരിച്ചെത്തില്ല; കടത്തിവിടുക പ്രതിദിനം 15 കപ്പലുകൾ മാത്രം


ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഏറെ നിബന്ധനകളോടെയാണ് ഇറാൻ അംഗീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് മുൻപുള്ള പഴയ സ്ഥിതിയിലേക്ക് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഉടൻ തിരിച്ചെത്തില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ മുന്നോട്ടുവെച്ച വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ സമാധാനം നിലനിൽക്കൂ എന്നും ഇറാൻ വ്യക്തമാക്കി.വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം 15 കപ്പലുകളെ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി. ഇതിനായി പ്രത്യേക പ്രോട്ടോക്കോൾ ഇറാൻ തയ്യാറാക്കിയിട്ടുണ്ട്. ഓരോ കപ്പലിനും ഇറാൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ ഗതാഗതം പൂർണ്ണമായും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ നിരീക്ഷണത്തിലായിരിക്കും നടക്കുന്നത്.വെടിനിർത്തൽ കരാറിനൊപ്പം കടുത്ത സാമ്പത്തിക നിബന്ധനകളും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട തങ്ങളുടെ ആസ്തികൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിട്ടുനൽകണമെന്നാണ് ഇറാൻ്റെ പ്രധാന ആവശ്യം. ഈ കാലാവധിക്കുള്ളിൽ പണം ലഭ്യമായില്ലെങ്കിൽ കരാർ ലംഘിക്കപ്പെട്ടതായി കണക്കാക്കുമെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.യുദ്ധം അവസാനിച്ചു എന്ന് ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രത്യേക പ്രമേയം പാസാക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. തങ്ങളുടെ വ്യവസ്ഥകൾ പ്രകാരമല്ലാതെയുള്ള പ്രമേയങ്ങൾ അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കഴിഞ്ഞ 40 ദിവസമായി നടത്തിയതിനേക്കാൾ തീവ്രതയോടെ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. കൂടാതെ, വെടിനിർത്തൽ കാലയളവിൽ മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ പാടില്ലെന്നും ഇറാൻ നിർദ്ദേശിച്ചിട്ടുണ്ട്.


Source link

Back to top button