NATIIONAL

മത്സരത്തിന്റെ നിർണായകഘട്ടത്തിൽ ക്യാപ്റ്റൻ ഗില്ലിന്റെ അബദ്ധം, ഡഗൗട്ടിൽ ‘പിടിവിട്ട്’ നെഹ്റ; ‘കട്ടക്കലിപ്പ്’ വിഡിയോ


ന്യൂഡൽഹി ∙ അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് ടൈറ്റൻസ് ഈ ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. അവസാന രണ്ടു പന്തിൽ ജയിക്കാൻ 2 റൺസ് മാത്രം വേണ്ടിയിരുന്ന ഡൽഹിയെ ഇംപാക്ട് പ്ലെയറായി ബോളിങ്ങിന് എത്തിയ ഗുജറാത്ത് പേസർ പ്രസിദ്ധ കൃഷ്ണ കുരുക്കി വീഴ്ത്തി. ഇരുപതാം ഓവറിന്റെ അഞ്ചാം പന്തിൽ സിംഗിൾ ഓടാതെ നിന്ന ഡേവിഡ് മില്ലറിന് (20 പന്തിൽ 41*) അവസാന പന്തിൽ കണക്കുകൂട്ടൽ പിഴച്ചു. സ്ലോ ബൗൺസറിൽ മില്ലറിന് ടൈമിങ് തെറ്റിയതോടെ ഡൽഹിയുടെ ഹാട്രിക് വിജയമോഹം ഒരു റൺ അകലെ പൊലിഞ്ഞു.ഡൽഹി ക്യാപിറ്റൽസിന് 28 പന്തിൽ 63 റൺസ് വേണമെന്നിരിക്കെയാണ് സംഭവം. അശോക് ശർമ എറിഞ്ഞ യോർക്കർ ട്രിസ്റ്റൻ സ്റ്റബ്സ് പ്രതിരോധിച്ചെങ്കിലും മുന്നിലേക്ക് എത്തിയ പന്ത് കൈകൾ കൊണ്ട് തടയാൻ ബോളർക്കായില്ല. ബാറ്റർമാർ സിംഗിളിനായി ഓടിയപ്പോൾ, ക്യാപ്റ്റൻ ഗിൽ ഓടിവന്ന് പന്ത് എടുത്ത് സ്ട്രൈക്കർ എൻഡിലേക്ക് എറിഞ്ഞു. ഗില്ലിന്റെ ത്രോ സ്റ്റംപിൽ കൃത്യമായി കൊണ്ടെങ്കിലും പന്ത് വിക്കറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞുപോകുകയായിരുന്നു. ഓരോ റണ്ണും നിർണായകമായ ഘട്ടത്തിലായിരുന്നു ക്യാപ്റ്റന്റെ ഈ അബദ്ധം. അതാണ് നെഹ്റയെ പ്രകോപിപ്പിച്ചത്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം (X/@ImMD264)ൽ നിന്ന് എടുത്തതാണ്.


Source link

Back to top button