test del 4 copy of del 3
ലബനനിലെ ഇസ്രയേൽ ആക്രമണം: വെടിനിർത്തൽ കരാറിൽനിന്ന് പിൻമാറാന് ഇറാന്റെ ആലോചന

ടെഹ്റാൻ∙ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎസുമായുള്ള വെടിനിർത്തൽ കരാറിൽനിന്ന് പിൻമാറാൻ ഇറാൻ ആലോചിക്കുന്നു. ലബനനിലെ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാൻ ഭരണകൂടം കരാർ പുനഃപരിശോധിക്കുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലബനനിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്.പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനുമായി രണ്ടാഴ്ച വെടിനിർത്തലിനു സമ്മതിച്ചതോടെയാണ് ആറാഴ്ചയോളം പിന്നിട്ട യുദ്ധത്തിനു താൽക്കാലിക വിരാമമായത്. ഇറാൻ ജനതയെ തുടച്ചുനീക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന്റെ കാലാവധി തീരാൻ 2 മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് മധ്യസ്ഥത ഫലം കണ്ടത്. ഹോർമുസ് കടലിടുക്കു തുറക്കാനും തീരുമാനിച്ചു. സ്ഥിരം വെടിനിർത്തലിനു കരാറുണ്ടാക്കാൻ ഇസ്ലാമാബാദിൽ നാളെ യുഎസ്–ഇറാൻ ചർച്ച നടക്കാനിരിക്കെയാണ് കരാറിൽനിന്ന് പിൻമാറേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Source link


