test del 3

‘ആൾദൈവം’ ചിത്രീകരിച്ച പീഡന ദൃശ്യങ്ങൾ വെബ്സൈറ്റുകളിൽ; 450 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കേസ്


മുംബൈ ∙ പീഡനക്കേസിൽ അറസ്റ്റിലായ നാസിക്കിലെ ‘ആൾദൈവം’ അശോക് കുമാർ ഖരാട്ട് രഹസ്യക്യാമറയിലൂടെ പകർത്തിയ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്ത വെബ്സൈറ്റുകൾക്കും അവ പ്രചരിപ്പിച്ച 450 സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെ പൊലീസ് കേസെടുത്തു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കുറ്റത്തിന് ഐടി നിയമപ്രകാരമാണു കേസെടുത്തത്. 3 വർഷം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നൽകിയ പരാതിയെത്തുടർന്നു കഴിഞ്ഞ 18നാണ് ഖരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ 7 പീഡനക്കേസുകൾ ഉൾപ്പെടെ 12 കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തത്.നൂറിലേറെ സ്ത്രീകളുടെ വിഡിയോ അടങ്ങിയ പെൻഡ്രൈവാണ് ഖരാട്ടിൽ നിന്നു പൊലീസ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകളിൽ ചിലർ നൽകിയ പരാതിയെത്തുടർന്നാണ് അവ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുത്തു തുടങ്ങിയത്.വിവാഹത്തിനു മുൻപേ ഒരു ബന്ധുവിന്റെ നിർദേശപ്രകാരം അനുഗ്രഹം തേടിയാണു ഖരാട്ടിനെ ആദ്യമായി കണ്ടതെന്നും വിവാഹശേഷം കുടുംബപ്രശ്‌നങ്ങളുണ്ടായപ്പോൾ പരിഹാരം നിർദേശിക്കാമെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നുമാണു യുവതിയുടെ ആരോപണം. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്.


Source link

Back to top button