test del 4 copy of del 3

ഞെട്ടി വിറച്ച് കടയ്ക്കൽ ടൗൺ, അര കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ കുലുങ്ങി; സമീപത്തെ വീടുകൾക്കും നാശനഷ്ടം


കടയ്ക്കൽ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്കും സമീപത്തെ വീടുകൾക്കും നാശനഷ്ടം. ഉഗ്ര ശബ്ദത്തോടെ ടൗണിനെ വിറപ്പിച്ച പൊട്ടിത്തെറി രാവിലെ 11നാണ് ഉണ്ടായത്. സംഭവസ്ഥലത്തുനിന്ന് 30 മീറ്റർ മാറിയാണ് 8 പൊലീസുകാർ കുടുംബമായി താമസിക്കുന്ന ക്വാർട്ടേഴ്സുകൾ. പൊട്ടിത്തെറി നടക്കുന്നതിനു തൊട്ടുമുൻപ് വരെ ഇവിടെ കുട്ടികൾ കളിച്ചിരുന്നു. പൊട്ടിത്തെറിയിൽ തൊട്ടടുത്ത് റോഡിൽ കൂടി പോയ കുമ്മിൾ വട്ടത്താമര മൂന്ന്കല്ലിൻമൂട് പാറ മുകളിൽ വീട്ടിൽ അൻവറിന്റെ കാറിലേക്ക് കല്ലു തെറിച്ചു വീണു മുൻഗ്ലാസ് തകർന്നു. സമീപത്തുള്ള മറ്റ് കെട്ടിടങ്ങൾക്കു കുലുക്കമുണ്ടായി. ഞെട്ടി വിറച്ച് കടയ്ക്കൽ ടൗൺ കടയ്ക്കൽ ∙ പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതു കടയ്ക്കൽ ടൗണിൽ പരിഭ്രാന്തി പരത്തി. ഉഗ്രശബ്ദത്തോടെ ഉള്ള പൊട്ടിത്തെറിയിൽ അര കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ കുലുങ്ങി. ചില കെട്ടിടങ്ങൾക്കു ചെറിയ കേടുപാടുണ്ടായി. വർഷങ്ങൾക്കു മുൻപ് കോംപൗണ്ടിൽ ചെറിയ കുഴിയെടുത്ത് കുഴിച്ചിട്ടിരുന്നതാണു പടക്കം ഉൾപ്പെടെ ഉള്ളവ. കടുത്ത വേനൽ വന്നതോടെ ഉണ്ടായ ചൂട് കൂടുതൽ ആകാം പൊട്ടിത്തെറിക്കു കാരണമായി പറയുന്നത്.


Source link

Back to top button