LATEST

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ആത്മഹത്യാശ്രമം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് മണികണ്ഠനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയിട്ടുണ്ട്. ഇയാൾ മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് മണികണ്ഠൻ. ഡിസംബർ എട്ടിനാണ് കേസിൽ വിധിവരുന്നത്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ മണികണ്ഠൻ അടക്കം ഒൻപത് പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. 12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.


Source link

Related Articles

Leave a Reply

Back to top button