test del 3
ബൂത്തുകൾ കയറി പിണറായി, കല്യാണ വീടുകളിൽ സണ്ണി ജോസഫ്; ഫോൺ വിളിച്ച് ശൈലജ

കണ്ണൂർ ∙ ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കണ്ണൂരിലെ സ്ഥാനാർഥികൾ. നിശബ്ദ പ്രചാരണ ദിനത്തിൽ വീടുകളിൽ നേരിട്ട് പോയി ആളുകളെ കണ്ടും ഫോൺ വിളിച്ചുമാണ് വോട്ടുകൾ ഉറപ്പിച്ചത്. പ്രവർത്തകരും വീടുകൾ കയറി വോട്ട് ഉറപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തെ എൽഡിഎഫ് ബൂത്ത് കമ്മിറ്റികൾ സന്ദർശിച്ചു. രാവിലെ 10 മുതൽ ഉച്ചവരെ 10 ബൂത്ത് കമ്മിറ്റി ഓഫിസുകളാണ് സന്ദർശിച്ചത്. വോട്ട് ഉറപ്പിക്കുന്നതിനു പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി.പേരാവൂർ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ വീടുകളിലെ സന്ദർശന ശേഷം സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി ഓഫിസിൽ ക്യാംപ് ചെയ്ത് വോട്ടർമാരെ ഫോണിൽ വിളിച്ച് വോട്ടഭ്യർഥിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രാവിലെ മുതൽ വൈകിട്ടുവരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിലായിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ അവസാനഘട്ടങ്ങളും ഒരുക്കങ്ങളും അവലോകനം ചെയ്തു.
Source link


