test del 4 copy of del 3
തൃശൂർ അതിരൂപത മുൻ വികാരി ജനറൽ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

തൃശൂർ ∙ എഴുത്തുകാരനും തൃശൂർ അതിരൂപത മുൻ വികാരി ജനറലുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (72) അന്തരിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ്, ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിങ്, ജൂബിലി മിഷൻ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസസ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറായിരുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രസിഡന്റ്, കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ അതിരൂപതയുടെ തീരദേശ ആരോഗ്യമിഷൻ കേന്ദ്രമായ ഏങ്ങണ്ടിയൂർ മേരി ഇമ്മാക്കുലേറ്റ് (എം.ഐ. മിഷൻ) ആശുപത്രിയുടെ ഡയറക്ടറും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാനുമായിരുന്നു. 1995ൽ വൈദികാഭിഷേകത്തിനു ശേഷം പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം (ചേറൂർ), കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ശുശ്രൂഷ. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹൈക്കോടതി നിയമിച്ച മോണിറ്ററിങ് കമ്മിറ്റിയിലും, തൃശൂർ ജില്ലാ ആശുപ്രതി, തൃശൂർ മെഡിക്കൽ കോളജ്, കൊരട്ടി ഗവ. ലെപ്രസി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. പൂവിതൾ പൊഴിയുമ്പോൾ എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച ‘ഓർമ്മകൾക്കപ്പുറം’ എന്ന ഷോർട്ട് ഫിലിമിന്റെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്.
Source link


