CINEMA

സൂപ്പർ ഗെയിമിന് ദുൽഖർ ഐ ആം ഗെയിം ഫസ്റ്റ് ലുക്ക്

സൂപ്പർ ഗെയിം ഉറപ്പിച്ച് ദുൽഖർ സൽമാൻ. ബിഗ് ബഡ്ജറ്റിൽ ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആരാധകർക്ക് ആവേശം പകരുന്നതാണ് പോസ്റ്റർ. കാത്തിരിപ്പിന് ഒടുവിൽ ആണ് പോസ്റ്റർ റിലീസ് ചെയ്തത്.

ആർ.ഡി.എക്സിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, വിനയ്ത ഫോർട്ട്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ്നായിക.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ഐ ആം ഗെയിൽ, കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ച അൻപറിവ്‌ ആർഡിഎക്സിനുശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ . സംഭാഷണംആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ- ശബരി


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button