LATEST

പൊലീസ്  ഉദ്യോഗസ്ഥയെ  വെട്ടിക്കൊലപ്പെടുത്തിയ  കേസ്; ഭർത്താവ് കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം പത്തിന്


കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് വിധിച്ച് കോടതി. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ. കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ രാജേഷ് ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ശിക്ഷ ഈ മാസം പത്തിന് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും. 2024 നവംബർ 21ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവ് രാജേഷുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ. ഓട്ടോഡ്രൈവറായിരുന്നു രാജേഷ്. സ്വന്തം വീട്ടിലായിരുന്നു ദിവ്യശ്രീ താമസിച്ചിരുന്നത്. ഇതിനിടെയാണ് കയ്യില്‍ ആയുധവുമായി രാജേഷ് എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന രാജേഷ് ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ പിതാവ് വാസുവിനും വെട്ടേറ്റു. കൈക്കും വയറിനുമാണ് അദ്ദേഹത്തിന് വെട്ടേറ്റത്. ആക്രമത്തിന് ഇരയായ ദിവ്യശ്രീ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ പ്രതി ആക്രമണത്തിനുശേഷം രക്ഷപ്പെട്ടു. തുടർന്ന് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുയും വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവിടെവച്ചാണ രാജേഷിനെ പിടികൂടിയത്.


Source link

Back to top button