test del 2
പാകിസ്താനെ തള്ളി ഇസ്രയേൽ; രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനാൻ ഉൾപ്പെടില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനാൻ ഉൾപ്പെടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.’ഇറാൻ ഹോർമുസ് തുറന്നുതരികയും യുഎസ്, ഇസ്രായേൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയ്ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.ഇറാൻ ഭീകരഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.’ഇറാൻ ഇനി അമേരിക്കയ്ക്കും ഇസ്രായേലിനും അറബ് അയൽ രാജ്യങ്ങൾക്കും ലോകത്തിനും ആണവ, മിസൈൽ, ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല’ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
Source link


