test del 4 copy of del 3

വോക്കറിന്റെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന ചെല്ലപ്പൻ സ്വയം കുരുക്കുമുറുക്കി ജീവനൊടുക്കിയത് എങ്ങനെ ? ദുരൂഹം


തലയാഴം ∙ വോക്കറിന്റെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന ചെല്ലപ്പൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി ഇരിപ്പിടത്തിനു മുകളിൽ കയറിനിന്ന് സ്വയം കുരുക്കുമുറുക്കി ജീവനൊടുക്കിയത് എങ്ങനെ എന്ന ആശയക്കുഴപ്പത്തിൽ പൊലീസും രാഷ്ട്രീയനേതൃത്വങ്ങളും. ഇടതുമുന്നണി തിരഞ്ഞെടുപ്പിനായി കെട്ടിയ താൽക്കാലിക ഓഫിസിന്റെ മേൽക്കൂരയിലെ ഇരുമ്പുകമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഈ ഓഫിസിലേക്കുള്ള വൈദ്യുതി കേബിൾ മുറിച്ചു നീക്കിയിരുന്നു. ഇന്നലെ പുലർച്ചെ ഒന്നുവരെ ചെല്ലപ്പൻ ഇടയാഴത്തെ ഫാമിലിരുന്ന് എഴുതുന്നതു കണ്ടതായി പട്രോളിങ് നടത്തിയ പൊലീസുകാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് വൈക്കത്ത് സിപിഐക്ക് പുതിയ പ്രതിസന്ധി  വൈക്കം ∙ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ആരോപണങ്ങളും മൂലം പ്രതിസന്ധിയിലായ വൈക്കത്തെ സിപിഐക്കു പുതിയ പ്രഹരമായി ജൈവകർഷകന്റെ ആത്മഹത്യ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാടും സിപിഐ കോട്ടയം ജില്ലയിൽ മത്സരിക്കുന്ന ഏക മണ്ഡലവുമായ വൈക്കത്ത് രാഷ്ട്രീയ പ്രതിസന്ധികൾ ആരംഭിച്ചിട്ടു കുറച്ചു നാളായി; പരിഹാരം ഇപ്പോഴും അകലെയാണ്.


Source link

Back to top button