test del 3

കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർഥികൾക്ക് പരുക്ക്; കായലിലേക്ക് തെറിച്ചുവീണു


കൊല്ലം∙ കൊല്ലത്ത് യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്എസ്എസിലെ 8ാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണു പരുക്കേറ്റത്. കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചിട്ടത്. വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലേടുത്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി സമ്മർ ക്യാംപിൽ പങ്കെടുത്ത ശേഷം ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും രക്ഷിതാക്കളോടൊപ്പം ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം.


Source link

Back to top button