test del 2

ഹോർമുസ് തുറക്കാൻ യുഎന്നിൽ ബഹ്‌റൈൻ പ്രമേയം; റഷ്യയും ചൈനയും വീറ്റോ ചെയ്തു


യുഎൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ബഹ്റൈൻ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങൾ വോട്ട് ചെയ്തു. പാകിസ്താനും കൊളംബിയയും വിട്ടുനിന്നു. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാൻ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണിയുടെ സമയപരിധി അവസാനിക്കാൻ മണക്കൂറുകൾ മാത്രമം ശേഷിക്കെയാണ് യുഎന്നിലെ പ്രമേയം. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. റഷ്യയെയും ചൈനയേയും വിട്ടിനിൽക്കാൻ പ്രേരിപ്പിച്ചുകൊണ്ട് പ്രമേയം നേർപ്പിച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും വീറ്റോ ചെയ്യുകയായിരുന്നു.ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഉറപ്പാക്കുന്നതിനും സൈനിക നടപടിയുൾപ്പെടെ തേടിക്കൊണ്ടായിരുന്നു പ്രമേയത്തിൽ ആദ്യമുണ്ടായിരുന്ന നിർദേശം. 15 അംഗ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങളായ റഷ്യ, ചൈന, ഫ്രാൻസ് എന്നിവർ ബലപ്രയോഗം അംഗീകരിക്കുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, ആക്രമണ നടപടിയെക്കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കി പ്രമേയം പരിഷ്‌കരിക്കുകയായിരുന്നു.


Source link

Back to top button