test del 2
അതിവേഗം മാറുന്ന സാഹചര്യം; അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാരോട് കേന്ദ്രം

ന്യൂഡൽഹി: ഇറാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹോർമുസ് കടലിടുക്ക് തുറക്കാനും അമേരിക്കയുമായി കരാറിലേർപ്പെടാനും ഇറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് നിർദേശം.നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അവിടെത്തന്നെ കഴിയണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും, സഞ്ചാരം ഒഴിവാക്കാനും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.ഇന്ത്യൻ എംബിസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകൾ നടത്താവൂ എന്നും നിർദേശമുണ്ട്.അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുന്നത്. ഈ മുന്നറിയിപ്പ് അനുസരിച്ച്, ആളുകൾ വീടിനുള്ളിൽ തുടരുകയും വൈദ്യുത- സൈനിക സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലകൾ എന്നിവ ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.
Source link

