test del 4 copy of del 3
പ്രചാരണാവേശത്തിന് കലാശക്കൊട്ട്; രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി, ഇറാൻ അവസാനിക്കുമെന്ന് ട്രംപ്: അറിയാം പ്രധാനവാർത്തകൾ

ഇരുപത്തിമൂന്നു ദിവസം മാത്രം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ടോടെ കൊടിയിറങ്ങിയതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ വലിയ ആവേശത്തിലാണു മൂന്ന് മുന്നണികളും. ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയും രേവന്ത് റെഡ്ഡിയുടെ മറുപടിയും വാർത്തയായി. മുഖ്യമന്ത്രിക്ക് സമനില നഷ്ടമായെന്ന വി.ഡി സതീശന്റെ പരാമർശവും ഇന്നത്തെ പ്രധാനവാർത്തയാണ്. മാത്യു കുഴൽനാടൻ 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണവുമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടു. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം ബുധനാഴ്ച പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) അവസാനിക്കാനിരിക്കേയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ മുന്നറിയിപ്പ്.മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റി നിൽക്കുകയാണെന്നും ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിനു മൊത്തം നാണക്കേടാകുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
Source link


