ഘടകകക്ഷിയിൽ നിന്ന് സിപിഎം ഏറ്റെടുത്ത മണ്ഡലം, പക്ഷേ തിരുവനന്തപുരത്ത് വിധി നിശ്ചയിക്കുന്നത് ഈ ഘടകങ്ങൾ

കേരളത്തിന്റെ തലസ്ഥാനത്തിന്റെ പേരിൽ അറിയപ്പെടുന്ന മണ്ഡലം, നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നീ നിലകളിൽ ശ്രദ്ധേയമാണ് തിരുവനന്തപുരം മണ്ഡലം. 2011ലെ മണ്ഡല പുനർ നിർണയത്തിലൂടെയാണ് തിരുവനന്തപുരം മണ്ഡലം നിലവിൽ വന്നത്. മുൻപ് തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ്. നഗരസഭയിലെ വിവിധ വാർഡുകൾ അടങ്ങുന്ന മണ്ഡലത്തിൽ തീരദേശ മേഖലയിലെ വോട്ടുകൾ നിർണായകമാണ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം 2011ലും 2016ലും യു.ഡി.എഫിലെ വി.എസ് . ശിവകുമാർ വിജയിച്ചപ്പോൾ 2021ൽ ആന്റണി രാജുവിലൂടെ എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അയോഗ്യതയെ തുടർന്ന് ആന്റണി രാജുവിന് മത്സരിക്കാനാവാത്തതിനാൽ മണ്ഡലം ഏറ്റെടുത്ത സി.പി.എം എൽ.ഡി.എഫ് സ്വതന്ത്രനായി ചലച്ചിത്രതാരം കരമന സുധീറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ് ആകട്ടെ കോൺഗ്രസ് മുൻപ് രണ്ടുതവണ വിജയിച്ച മണ്ഡലം ഘടക കക്ഷിയായ സി.എം.പിക്കാണ് നൽകിയിരിക്കുന്നത്. സി.പി. ജോണാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പി നേതാവ് കരമന ജയനാണ് മത്സരിക്കുന്നത്.,
Source link


