ജനപ്രിയനായ ഹരീന്ദ്രൻ, രാഷ്‌ട്രീയ വളർച്ചയിൽ ബിജെപി; ത്രികോണ മത്സരത്തിൽ പാറശാല ഇക്കുറി ആർക്കൊപ്പം?

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലമാണ് പാറശാല. തിരുവനന്തപുരം ലോക‌്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പാറശാല മണ്ഡലത്തിൽ കൊല്ലയിൽ, കുന്നത്തുകാൽ, പാറശാല, പെരുങ്കടവിള, വെള്ളറട, അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, ഒറ്റശേഖരമംഗലം എന്നീ ഒമ്പത് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കന്യാകുമാരി ജില്ലയുമായി വിശാലമായ അതിർത്തി പങ്കിടുന്ന മണ്ഡലം എന്ന പ്രത്യേകതയും പാറശാലയ്‌ക്കുണ്ട്. സ്ഥാനാർത്ഥികൾ2026 നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ സി കെ ഹരീന്ദ്രനെ തന്നെയാണ് എൽഡിഎഫ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് യുഡിഎഫ് സ്ഥാനാർത്ഥി. അഡ്വ. ഗിരീഷ് നെയ്യാറാണ് ബിജെപി സ്ഥാനാർത്ഥി. ടി തങ്കച്ചൻ (ബിഎസ്‌പി), ദീപുമോൻ (എഎപി), ക്രിസ്റ്റഫർ ഷാജു വൈ ആർ (സ്വതന്ത്രൻ), റോബിൻസൺ (സ്വതന്ത്രൻ), സിമിയോൺ എൽ പി (സ്വതന്ത്രൻ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
Source link


